ധർമ്മടം ഗ്രാമ പഞ്ചായത്ത് മാലിന്യമുക്തം, ഹരിതാഭം, അതിദാരിദ്ര മുക്തം ; പ്രഖ്യാപനം നടത്തി മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ

ധർമ്മടം ഗ്രാമ പഞ്ചായത്ത് മാലിന്യമുക്തം, ഹരിതാഭം, അതിദാരിദ്ര മുക്തം ; പ്രഖ്യാപനം നടത്തി മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ
Mar 22, 2025 07:26 PM | By Rajina Sandeep

ധർമ്മടം ഗ്രാമപഞ്ചയത്ത് മാലിന്യമുക്ത ഹരിത പഞ്ചായത്തായും അതിദാരിദ്ര്യമുക്ത പഞ്ചായത്തായും രജിസ്‌ട്രേഷൻ വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി പ്രഖ്യാപിച്ചു. നവകേരള സൃഷ്ടിക്കായി മാലിന്യമുക്ത സമൂഹം എന്ന ലക്ഷ്യത്തിലേക്ക് മുന്നേറാൻ സാധിക്കണമെന്നും അതിനായി കൂട്ടായ പരിശ്രമം ആവശ്യമാണെന്നും മന്ത്രി പറഞ്ഞു.

ലൈഫ് ഭവന പദ്ധതിയിൽ പൂർത്തിയാക്കിയ 39 വീടുകളുടെ താക്കോൽ വിതരണവും മന്ത്രി നിർവഹിച്ചു. അതിദാരിദ്ര്യത്തിൽപ്പെട്ട 19 കുടുംബങ്ങളെ കണ്ടെത്തി ലൈഫ് മിഷൻ പദ്ധതിയിലൂടെ ഭവന നിർമ്മാണം നടത്തി, ആവശ്യമായ ചികിത്സ, ഭക്ഷണം തുടങ്ങിയവ നൽകിയാണ് അതിദാരിദ്ര്യത്തിൽ നിന്നും ഇവരെ മോചിപ്പിച്ചത്. മാലിന്യമുക്തം നവകേരളം ജനകീയ ക്യാമ്പയിന്റെ ഭാഗമായി പഞ്ചായത്തിന്റെ നേതൃത്വത്തിൽ നടത്തിയ മാതൃകാ പ്രവർത്തനങ്ങളുടെ അടിസ്ഥാനത്തിലാണ് ധർമ്മടം പഞ്ചായത്തിനെ ഹരിത പഞ്ചായത്തായി പ്രഖ്യാപിച്ചത്.


മുഴുവൻ വീടുകളിലും റിംഗ് കമ്പോസ്റ്റ്, വാർഡിന്റെ വിവിധ ഭാഗങ്ങളിൽ 15 ഓളം ബോട്ടിൽ ബൂത്തുകൾ, എം സി എഫ് കെട്ടിടം എന്നീ അടിസ്ഥാന സൗകര്യങ്ങൾ പഞ്ചയത്തിൽ ഒരുക്കിട്ടുണ്ട്. 24 അംഗ ഹരിതകർമ്മ സേനയാണ് ഗ്രാമപഞ്ചായത്തിൽ പ്രവർത്തിക്കുന്നത്. 18 വാർഡുകളും ഹരിത വാർഡുകളായി പ്രഖ്യാപിച്ചു.

16 ഹരിത വിദ്യാലയങ്ങൾ, 240 ഹരിത അയൽകൂട്ടങ്ങൾ, ആറ് ഹരിതകലാലയങ്ങൾ, 25 ഹരിത സ്ഥാപനങ്ങൾ, 28 ഹരിത അങ്കണവാടി, ഏഴ് ഹരിത ടൗൺ, ഒൻപത് ഹരിത വായനശാല, ഒരു ഹരിത ടൂറിസം, രണ്ട് ഹരിത പൊതുവിടം എന്നിവയും പ്രഖ്യാപിച്ചിട്ടുണ്ട്.


മാലിന്യ സംസ്‌കരണവുമായി ബന്ധപ്പെട്ട നിയമലംഘനങ്ങൾ കണ്ടെത്തുന്നതിന് പഞ്ചായത്തിന്റെ നേതൃത്വത്തിൽ വിജിലൻസ് സ്‌ക്വാഡ് രൂപീകരിച്ച് പരിശോധനകൾ നടത്തിവരുന്നുണ്ട്. ഇതുവരെ 1,26,000 രൂപ പിഴയായി ഈടാക്കിയിട്ടുണ്ട്. രാത്രി കാലങ്ങളിലെ നിയമലംഘനങ്ങൾ കണ്ടെത്തുന്നതിന് പഞ്ചായത്തിന്റെ നേതൃത്വത്തിൽ ഉദ്യോഗസ്ഥരടങ്ങുന്ന നൈറ്റ് സ്‌ക്വാഡും പ്രവർത്തിച്ചുവരുന്നു.


തലശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.പി അനിത അധ്യക്ഷയായി. ധർമ്മടം പഞ്ചായത്ത് പ്രസിഡന്റ് എൻ.കെ രവി, കണ്ണൂർ ജില്ലാ പഞ്ചായത്ത് മെമ്പർ കോങ്കി രവീന്ദ്രൻ, തലശ്ശേരി ബ്ലോക്ക് പഞ്ചായത്ത് മെമ്പർ കെ സീമ, ധർമ്മടം ഗ്രാമപഞ്ചയത്ത് വൈസ് പ്രസിഡന്റ് കെ ഷീജ, ശുചിത്വ മിഷൻ റിസോഴ്സ് പെയ്‌സൺ പി അശോകൻ,ഹരിത കേരള മിഷൻ ജയപ്രകാശ് പന്തക്ക, പഞ്ചായത്ത് ആസൂത്രണ സമിതി ഉപാധ്യക്ഷൻ പി എം പ്രഭാകരൻ, അസാപ്പ് പാലയാട് പ്രിൻസിപ്പൽ ആർ അയ്യപ്പൻ, ധർമ്മടം പോലീസ് സ്റ്റേഷൻ എസ് എച്ച് ഒ രതീഷ് തെരുവത്ത് പീടിക, ധർമ്മടം ഗ്രാമപഞ്ചായത്ത് സെക്രട്ടറി എ.എസ് മുഹമ്മദ് ഷാജി എന്നിവർ പങ്കെടുത്തു.

Dharmadam Grama Panchayat is garbage-free, green and free from extreme poverty; Minister Kadannappally Ramachandran made the announcement

Next TV

Related Stories
77-ാം വയസിൽ  പവർ ലിഫ്റ്റിംഗിൽ ദേശീയ മെഡൽ ; തലശേരിക്കഭിമാനമായി പപ്പൻ ഗുരിക്കൾ

May 9, 2025 08:43 AM

77-ാം വയസിൽ പവർ ലിഫ്റ്റിംഗിൽ ദേശീയ മെഡൽ ; തലശേരിക്കഭിമാനമായി പപ്പൻ ഗുരിക്കൾ

77-ാം വയസിൽ പവർ ലിഫ്റ്റിംഗിൽ ദേശീയ മെഡൽ ; തലശേരിക്കഭിമാനമായി പപ്പൻ...

Read More >>
കെ.പി.സി.സി അധ്യക്ഷ സ്ഥാനത്തു നിന്നും കെ.സുധാകരനെ മാറ്റിയതിൽ പ്രതിഷേധം ; മുഴപ്പിലങ്ങാട് കോൺഗ്രസ് കമ്മിറ്റി ഒന്നടങ്കം  രാജിവച്ചു

May 8, 2025 07:30 PM

കെ.പി.സി.സി അധ്യക്ഷ സ്ഥാനത്തു നിന്നും കെ.സുധാകരനെ മാറ്റിയതിൽ പ്രതിഷേധം ; മുഴപ്പിലങ്ങാട് കോൺഗ്രസ് കമ്മിറ്റി ഒന്നടങ്കം രാജിവച്ചു

കെ.പി.സി.സി അധ്യക്ഷ സ്ഥാനത്തു നിന്നും കെ.സുധാകരനെ മാറ്റിയതിൽ പ്രതിഷേധം ; മുഴപ്പിലങ്ങാട് കോൺഗ്രസ് കമ്മിറ്റി ഒന്നടങ്കം ...

Read More >>
തലശേരിയിൽ ശസ്ത്രക്രിയയ്ക്ക് പിന്നാലെ  യുവാവ് മരിച്ചു ; ആശുപത്രിയിൽ സംഘർഷാവസ്ഥ, കേസ്

May 8, 2025 06:16 PM

തലശേരിയിൽ ശസ്ത്രക്രിയയ്ക്ക് പിന്നാലെ യുവാവ് മരിച്ചു ; ആശുപത്രിയിൽ സംഘർഷാവസ്ഥ, കേസ്

തലശേരിയിൽ ശസ്ത്രക്രിയയ്ക്ക് പിന്നാലെ യുവാവ് മരിച്ചു ; ആശുപത്രിയിൽ സംഘർഷാവസ്ഥ,...

Read More >>
കോഴിക്കോടും കണ്ണൂരും ചുട്ടുപൊള്ളുന്നു ;   അഞ്ച് ജില്ലകളിൽ ഉയർന്ന താപനില മുന്നറിയിപ്പ്

May 8, 2025 03:54 PM

കോഴിക്കോടും കണ്ണൂരും ചുട്ടുപൊള്ളുന്നു ; അഞ്ച് ജില്ലകളിൽ ഉയർന്ന താപനില മുന്നറിയിപ്പ്

കോഴിക്കോടും കണ്ണൂരും ചുട്ടുപൊള്ളുന്നു ; അഞ്ച് ജില്ലകളിൽ ഉയർന്ന താപനില...

Read More >>
Top Stories










Entertainment News